കൊല്ലം : ക്വാറന്റീൻ ലംഘിച്ച് സബ് കലക്ടറും. ക്വാറന്റീനിലായിരുന്ന കൊല്ലം സബ് കലക്ടർ അനുപം മിശ്ര മുങ്ങി. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കലക്ടർ ഇക്കഴിഞ്ഞ പത്തൊൻപതാം തീയതി മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം പിന്നീട് മുങ്ങുകയായിരുന്നു.
ഇന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വസതിയിൽ എത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലാണെന്നായിരുന്നു മറുപടി. യുവ ഐഎഎസ് ഉദ്യോഗസ്ഥന്റേത് ഗുരുതര ചട്ടലംഘനമാണ്. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശുകാരനാണ്.
അതേസമയം സബ് കളക്ടർ എങ്ങനെയാണ് നാട്ടിലേക്ക് മടങ്ങിയതെന്നതും യാത്രയിൽ ആരെങ്കിലുമായൊക്കെ സമ്പർക്കം പുലർത്തിയിട്ടുണ്ടോ എന്നതൊക്കെ അടക്കമുള്ള കാര്യങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്.