ന്യൂഡല്‍ഹി: കൊറോണയെ പ്രതിരോധിക്കാനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടി ഭാരതി എയര്‍ടെല്‍. ഏപ്രില്‍ 17 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. 10 രൂപയുടെ ടോക്ക് ടൈമും ഇതോടൊപ്പം നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് കാലാവധി നീട്ടുന്നതെന്നും എയര്‍ട്ടെല്‍ അറിയിച്ചു. എട്ടു കോടി ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 48 മണിക്കൂറിനുള്ളില്‍ ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി.