ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 4100 രൂപയും പവന് 32,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില.
കഴിഞ്ഞ മാര്‍ച്ച് ആറിനാണ് സ്വര്‍ണ വില ഇതിന് മുന്‍പ് റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. 32,320 രൂപയായിരുന്നു അന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് നേരിയ തോതില്‍ വില കുറഞ്ഞെങ്കിലും വീണ്ടും സ്വര്‍ണ വില കുതിച്ചുയരുകയാണ്.
സുരക്ഷിത നിക്ഷേപം എന്ന പ്രത്യേകതയാണ് സ്വര്‍ണത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നത്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ചയെ കുറിച്ചുള്ള ആശങ്കകള്‍ ആഗോള വിപണിയില്‍ സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമായി. അപകട സാധ്യത കൂടുതലുള്ള അസര്റ് ക്ലാസുകളില്‍ നിന്നും നിക്ഷേപകര്‍ ഡോളര്‍, സ്വര്‍ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.