തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി നടന വിസ്മയം മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സംഭാവന നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നിരവധി പേര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജ്യോതി ലബോറട്ടറീസ് രാമചന്ദ്രന്‍ രണ്ട് കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കല്ല്യാണ്‍ സില്‍ക്‌സ്, കിംസ് ആശുപത്രി എന്നിവര്‍ ഒരു കോടി രൂപയും സംഭാവന നല്‍കിയിട്ടുണ്ട്. തിരൂര്‍ അര്‍ബന്‍ ബാങ്ക് 67,15000 രൂപയും സംഭാവന ചെയ്തു. കടയ്‌ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 52 ലക്ഷം രൂപയാണ് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.















