ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തി മേഖലകളില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. മേഖലയില്‍ ശക്തമായ വെടിവെയ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്കെതിരെ ഇന്നലെ രാത്രി ആരംഭിച്ച തിരിച്ചടി ഇന്ന് വെളുപ്പിനും തുടരുന്നതായി സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ധമാല്‍ ഹാന്‍ജിപോറാ മേഖലകളിലാണ് ഭീകരന്മാര്‍ നുഴഞ്ഞുകയറിയിരിക്കുന്നത്.
കരസേനയും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ തിരിച്ചടി നടത്തുന്നത്. നന്ദിമാര്‍ഗ് മേഖലയില്‍ നടന്ന പതിവ് തിരച്ചിലിനിടെയാണ് ഭീകരരുടെ സാന്നിദ്ധ്യം സൈന്യം മനസ്സിലാക്കിയത്. മേഖലയില്‍ മൂന്നിലേറെ പാക്ഭീകരന്മാരെ സൈന്യം വളഞ്ഞിരിക്കുന്നതായാണ് ലഭ്യമാകുന്ന വിവരം.















