ടോക്കിയോ: കൊറോണ ബാധ ജപ്പാനില്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. വളരെ വേഗം വ്യാപിക്കുന്ന രോഗപ്രതിരോധത്തിന് ആരോഗ്യവകുപ്പിന്റെ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്നാണ് വിലയിരുത്തല്‍. ആദ്യം രോഗം ഭേദപ്പെടുന്ന ലക്ഷണം കാണിക്കുന്നുണ്ടെങ്കിലും രോഗാവസ്ഥ രൂക്ഷമാകുന്നവരുടെ എണ്ണം കൂടുകയാണെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. നിലവില്‍ 9787 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 190 പേർ മരിച്ചു.
മാര്‍ച്ച് മാസം 1ന് ആകെ 243 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വൈകിയ ജപ്പാനില്‍ മരണം 4 ലക്ഷം വരെയാകാമെന്ന മുന്നറിയിപ്പാണ് ജപ്പാന് ആരോഗ്യമന്ത്രാലയം നല്‍കുന്നത്. ആകെ 90,000 പേരെ മാത്രമാണ് പരിശോധിച്ചിരിക്കുന്നത്. നിലവില്‍ ഒരു ദിവസം 12,000 പരിശോധന ഫല നിര്‍ണ്ണയം നടത്താനുള്ള സംവിധാനം മാത്രമാണുള്ളത്. ജപ്പാനില്‍ നിലവില്‍ 87 ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.പൊതു സമൂഹത്തിൽ രോഗപരിശോധന ഏറെ വൈകിയാണ് തുടങ്ങിയതെന്നും അന്താരാഷ്ട്രമാദ്ധ്യങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നു.