നാഗ്പൂർ : രാജ്യം കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി ആര്.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഈ മാസം 26-ാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് സര്‍സംഘചാലക് സമൂഹമാദ്ധ്യമങ്ങളിലൂടെ സന്ദേശം നല്‍കുന്നത്. വര്‍ത്തമാന പരിതസ്ഥിതിയില്‍ നമ്മുടെ കടമ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പൊതുസമൂഹത്തിന് മുന്നില്‍ സന്ദേശം നൽകുന്നതെന്നും ആര്.എസ്.എസ് പ്രചാർ വിഭാഗ് വ്യക്തമാക്കി.
राष्ट्रीय स्वयंसेवक संघ,नागपुर की ओर से “वर्तमान परिदृश्य एवं हमारी भूमिका" विषय पर रविवार,26अप्रैल2020,सायं 5बजे बौद्धिक वर्ग का आयोजन किया गया है जिसमें पू.सरसंघचालक मोहनजी भागवत का मार्गदर्शन प्राप्त होगा।आप सब सपरिवार,संघहितैषियों सहित इस बौद्धिक वर्ग(Online)में आमंत्रित हैं। pic.twitter.com/z52irQCxDb
— RSS (@RSSorg) April 22, 2020
സമൂഹ്യ അകലം പാലിച്ചുകൊണ്ട് തന്നെ എല്ലാവരിലേക്കും സന്ദേശം എത്തിക്കാൻ വേണ്ടിയാണ് സാമൂഹ്യ മാദ്ധ്യമത്തിലൂടെ സംസാരിക്കാൻ തീരുമാനിച്ചതെന്നും ആർ.എസ്.എസ് പ്രചാർ വിഭാഗ് അറിയിച്ചു.ആര്‍എസ്എസ് യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും ഏപ്രില്‍ 26 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സന്ദേശം ലൈവ് ചെയ്യും . ആര്.എസ്.എസിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്