മുംബൈ: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തവണകളായി അടയ്‌ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി കമ്പനികള്‍. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് കമ്പനികള്‍ ഇതിന് തയ്യാറായത്.
2021 മാര്‍ച്ച് 31 വരെ കാലാവധി ഉള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കാണ് ഇത് ബാധകം. പ്രതിമാസം, ത്രൈമാസം, അര്‍ദ്ധ വാര്‍ഷികം എന്നിങ്ങനെയുള്ള ഇടവേളകള്‍ പ്രീമിയം അടയ്‌ക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് നേരത്തെ ആരോഗ്യ, വാഹന ഇന്‍ഷുറന്‍സുകള്‍ പുതുക്കാനുള്ള തീയതി കമ്പനികള്‍ നീട്ടി നല്‍കിയിരുന്നു. മെയ് 15 വരെയാണ് ഇന്‍ഷുറന്‍സ് പുതുക്കാനുള്ള തീയതി കമ്പനികള്‍ നീട്ടി നല്‍കിയത്.
മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സിനും ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കുമാണ് ഇത് ബാധകമാവുക. ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ക്ക് പൊതുവേ ഒരു മാസം അധിക സമയം ലഭിക്കാറുണ്ട്. ഈ സമയത്ത് ക്ലെയിം ആവശ്യമായി വന്നാല്‍ പരിഗണിക്കാറില്ലെന്നതാണ് പ്രത്യേകത. മെയ് 15നകം ഇന്‍ഷൂറന്‍സ് പോളിസി പുതുക്കിയാല്‍ കാലാവധി തീര്‍ന്ന അന്നുമുതല്‍ അതിന് പ്രാബല്യമുണ്ടാകും.















