വാഷിംഗ്ടണ്‍: അമേരിക്കയില്‍ രോഗബാധിതര്‍ എട്ടരലക്ഷം കടന്നതോടെ രൂക്ഷ പ്രതികരണവുമായി ട്രംപ്. ‘47000 പേരെ കൊന്നോടുക്കി നീങ്ങുന്ന വൈറസ് ബാധ ഒരു ജലദോഷപ്പനിയല്ല. ഞങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. 1917 ന് ശേഷം ഇതുപോലൊരു സംഭവം ലോകം കണ്ടിട്ടില്ല.’ തന്റെ സ്ഥിരം പത്രസമ്മേളനത്തിനിടെയാണ് ട്രംപ് വികാരാധീനനായത്. ചൈനയെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു ട്രംപിന്റെ മറുപടി
കൊറോണ മൂലം നാട്ടിലുണ്ടായിരിക്കുന്ന വ്യാപാര നഷ്ടവും ജീവഹാനിയും പരിഹരിക്കാന്‍ എന്തു നടപടികളാണ് കൂടുതലായി ചിന്തിക്കുന്നത് എന്ന ചോദ്യത്തിനാണ് ട്രംപ് യുദ്ധസമാന അന്തരീക്ഷമെന്ന ഉത്തരം നല്‍കിയത്.
‘നമ്മുടെ മുന്നില്‍ മറ്റൊരു പോംവഴിയില്ല. എന്തെങ്കിലും പ്രതിവിധിയുണ്ടോ? ഞാന്‍ എല്ലാ കാര്യങ്ങളിലുമുള്ള ആശങ്ക എനിക്കുമുണ്ട്. നമുക്ക് ഈ പ്രശ്നം പരിഹരിക്കണം. ലോകത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക ശക്തി നമ്മളാണ്…എന്തുകൊണ്ടും ചൈനയേക്കാള്‍ മിടുക്കരാണ്, മറ്റേത് സ്ഥലത്തേക്കാളും മെച്ചവുമാണ്’ ട്രംപ് ചൂണ്ടിക്കാട്ടി.