മുംബൈ: ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക്മായെ പിന്തള്ളിയാണ് മുകേഷ് അംബാനി ഒന്നാമത് എത്തിയിരിക്കുന്നത്. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡില്‍ ഫേസ്ബുക്ക് 9.9 ശതമാനം ഓഹരികള്‍ വാങ്ങിയതോടെ റിലയന്‍സ് ഓഹരികള്‍ ബുധനാഴ്ച്ച പത്തു ശതമാനത്തിലധികം നേട്ടം ഉണ്ടാക്കിയിരുന്നു. ഇതാണ് വിപണി മൂല്യത്തിന്റെ കണക്കില്‍ അംബാനിയെ മുന്നില്‍ എത്തിച്ചത്.
ബ്ലൂംബര്‍ഗിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ലോകത്തില്‍ 17-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 4920 കോടി ഡോളറിന്റെ വിപണി മൂല്യമാണ് അദ്ദേഹത്തിനുള്ളത്. ജാക് മായ്ക് 4600 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. സമ്പന്നരുടെ പട്ടികയില്‍ അദ്ദേഹം 19-ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.
ഫേസ്ബുക്കുമായുള്ള ഇടപാടിന് ശേഷം മുകേഷ് അംബാനിയുടെ വിപണി മൂല്യത്തില്‍ 470 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2014 ല്‍ വാട്ട്സ് ആപ്പിനെ ഏറ്റെടുത്ത ശേഷം ഫേസ് ബുക്ക് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.