തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് 200 രൂപയാണ് പവന് വര്‍ധിച്ചത്. പവന് 34,000 രൂപയും ഗ്രാമിന് 4,250 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക മേഖലയിലെ പ്രത്യാഘാതങ്ങളാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം. മറ്റ് വിപണികള്‍ ഇല്ലാത്തതിനാലും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആഗോള നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂടുന്നതും സ്വര്‍ണ വില ഉയരാന്‍ കാരണം ആയി. അപകട സാധ്യത കൂടുതലുള്ള അസറ്റ്് ക്ലാസുകളില്‍ നിന്നും നിക്ഷേപകര്‍ ഡോളര്‍, സ്വര്‍ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഏപ്രില്‍ 26 ന് ആണ് ഈ വര്‍ഷത്തെ അക്ഷയ തൃതിയ. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സംസ്ഥാനത്തെ ജ്വല്ലറികള്‍ അക്ഷയ തൃതിയ ദിനത്തില്‍ തുറക്കില്ല.