മലപ്പുറം: പ്രശസ്ത സിനിമാ താരം രവി വള്ളത്തോള്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടകാചാര്യന്‍ ടി എന്‍ ഗോപിനാഥന്‍ നായരുടേയും സൗദാമിനിയുടേയും മകനാണ്. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. ദൂരദര്‍ശനില്‍ ഒരുകാലത്ത് വിവിധ സീരിയലുകളില്‍ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം
മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ദൂരദര്‍ശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തെത്തിയത്. 25 ഓളം ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.















