ന്യൂഡല്‍ഹി: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് കഴിഞ്ഞ വര്‍ഷം പ്രതിഫലമായി ലഭിച്ചത് 28.1 കോടി ഡോളര്‍. റഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 2,135 കോടിയോളം രൂപയാണ് കഴിഞ്ഞ വര്‍ഷം സുന്ദര്‍ പിച്ചൈക്ക് ലഭിച്ചത്.
6.5 ലക്ഷം ഡോളറാണ് സുന്ദര്‍ പിച്ചൈയുടെ വാര്‍ഷിക അടിസ്ഥാന ശമ്പളം. ഏകദേശം 4.95 കോടി രൂപ. ഈ വര്‍ഷം ഇത് 20 ലക്ഷം രൂപയായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഓഹരിയായിട്ടാണ് പ്രതിഫലത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് സുന്ദര്‍ പിച്ചൈ ആല്‍ഫബറ്റിന്റെ സിഇഒ സ്ഥാനം ഏറ്റെടുക്കുന്നത്.