വാഷിംഗ്ടണ്‍: ആഗോള കലാരംഗത്തെ പ്രശസ്തരെല്ലാം ഒന്നിക്കുന്ന ഓണ്‍ലൈന്‍ ഉത്സവം നടക്കാന്‍ പോകുന്നു. പ്രമുഖ ഹോളിവുഡ് നടന്മാരും നടിമാരും ഗായകരും നൃത്തവിദഗ്ധരും മറ്റ് കലാകാരന്മാരും ഓണ്‍ലൈനിലൂടെയാണ് വേദിയിലെത്തുക. നടിയും ഹാസ്യപരിപാടി കളിലൂടെയും ഓസ്‌ക്കര്‍ നിശകളിലൂടെയും പ്രശസ്തയായ ഓപ്പറാ വിന്‍ഫ്രേ, നടി ജൂലിയ റോബര്‍ട്ട്‌സ്, മാന്‍ഡി മൂര്‍, ജെന്നിഫര്‍ ഗാരനര്‍ എന്നിവര്‍ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ താരമാമാങ്കത്തിന്റെ ഭാഗമാകുന്നു.
വരുന്ന വെള്ളിയാഴ്ച നടക്കാനിരിക്കുന്ന പരിപാടിയിലൂടെ ശേഖരിക്കുന്ന ഫണ്ട് കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മനുഷ്യത്വത്തിന്റെ പങ്കുവെക്കലെന്നാണ് സംഘാടകര്‍ ഈ കാലാകാരന്മാരുടെ കൂട്ടായ്മയെ വിശേഷിപ്പിക്കുന്നത്.
കാലാപരിപാടികള്‍ക്കിടെ ലോകത്തെ കൊറോണ പ്രതിരോധത്തിന്റെ മികച്ച പോരാട്ടാ നുഭവങ്ങളും പങ്കുവയ്‌ക്കപ്പെടുമെന്നും സംഘാടകര്‍ അറിയിച്ചു. മെയ്1ന് രാത്രി 8 മണി മുതലാണ് പരിപാടി ആരംഭിക്കുക. മെയ് 2ന് അതേസമയം വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവില്‍ 200ലധികം പ്രശസ്ത വ്യക്തികള്‍ അണിനിരക്കുമെന്നും സംഘാടകര്‍ അറിയിച്ചു.















