ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കൊറോണ ഭീതി മൂലം കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ദൗത്യം നാളെ മുതല്‍. വന്ദേ ഭാരതം എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ നാവികസേനയും എയര്‍ഇന്ത്യയുമാണ് പങ്കാളികളാകുന്നത്. ഒരാഴ്ചക്കുള്ളില്‍ 12 രാജ്യങ്ങളില്‍ നിന്നാണ് പ്രവാസികളെ തിരികെ എത്തിക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിനായി 64 വിമാനങ്ങളാണ് ഉപയോഗിക്കുക. ഇതിനൊപ്പം മൂന്ന് നാവികസേനാ കപ്പലുകളും പ്രവാസികളെ മടക്കി എത്തിക്കും. ആകെ 1.92 ലക്ഷം പ്രവാസികളെയാണ് മടക്കി എത്തിക്കുക.
ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ളവരെ എത്തിക്കാനാണ്. കേരളത്തിലേക്ക് മാത്രം 15 വിമാനങ്ങളുള്ളതില്‍ 13 എണ്ണവും ഗള്‍ഫ് മേഖലയില്‍ നിന്നുമുള്ളവരെ എത്തിക്കാനാണ്. ആദയ ഘട്ടത്തിലെ 64 വിമാനങ്ങളിലായി 14,800 പേരെയാണ് എത്തിക്കുക. നാളെ കേരളത്തിലേക്കുള്ള 4 വിമാനങ്ങളുള്‍പ്പടെ ആകെ 10 വിമാനങ്ങളിലായി 2300 പേരാണ് എത്തിച്ചേരുക. 1990-91 കാലഘട്ടത്തിലെ ഗള്‍ഫ് യുദ്ധത്തില്‍ 1.76 ലക്ഷം ഇന്ത്യക്കാരെ തിരികെ എത്തിച്ച ദൗത്യമാണ് ഇന്ത്യ ഇതുവരെ നടത്തിയ ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനം.
ഗള്‍ഫില്‍ നിന്നും 26, അമേരിക്ക-7, യു.കെ-7, ബംഗ്ലാദേശ്-7, ഫിലിപ്പീന്‍സ്-5, മലേഷ്യ-7, സിംഗപ്പൂര്‍-5 എന്ന കണക്കിലാണ് വിമാനങ്ങള്‍ സേവനം നടത്തുന്നത്.