ബംഗളൂരു : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായവര്‍ക്ക് സമാശ്വാസ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് യെദ്യൂരപ്പ സര്‍ക്കാര്‍. 1,610 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകര്‍, കൈത്തറി, എംഎസ്എംഇ കള്‍, നെയ്ത്തുകാര്‍, പുഷ്പ കൃഷി നടത്തുന്നവര്‍, ബാര്‍ബര്‍മാര്‍,മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്ക് സാമ്പത്തിക പാക്കേജ് ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു.
1,610 കോടി രൂപയുടെ പാക്കേജ് കൊറോണ ഫിനാന്‍ഷ്യല്‍ പാക്കേജ് എന്ന പേരില്‍ സര്‍ക്കാര്‍ പുറത്തിറുക്കുന്നതായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. ഇതില്‍ നിന്നും ഒറ്റത്തവണ നഷ്ടപരിഹാരമായി അയ്യായിരം രൂപ വീതം സംസ്ഥാനത്തെ 23,000 ബാര്‍ബര്‍മാര്‍ക്കും, 775,000 ഡ്രൈവര്‍മാര്‍ക്കും നല്‍കുമെന്നും അദ്ദേഹം വിശദമാക്കി.
കര്‍ണ്ണാടകയില്‍ നിന്നും ഒരു ലക്ഷത്തിലധികം ആളുകളെ 3,500 ബസ്സുകളിലും പ്രത്യേക തീവണ്ടികളിലുമായി അതാത് സംസ്ഥാനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. വിവിധ ഭാഷാ തൊഴിലാളികളോട് സംസ്ഥാനത്ത് തന്നെ തുടരാനാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും യെദ്യൂരപ്പ അറിയിച്ചു.