കൊച്ചി : വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മൂന്ന് വിമാനങ്ങള്‍ ഇന്ന് യാത്ര തിരിക്കും. കുവൈറ്റ്്, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ യാത്രതിരിക്കുന്നത്. കുവൈറ്റിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും രാവിലെ പത്ത് മണിക്ക് പുറപ്പെടും. കുവൈറ്റില്‍ നിന്നും പ്രവാസികളുമായി ഈ വിമാനം രാത്രി 9.15 ന് നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തും.
കൊച്ചിയില്‍ നിന്നും ഉച്ചയ്ക്ക് ഒരു മണിക്ക് മസ്ക്കറ്റിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 8. 45 ന് യാത്രക്കാരുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തും. ഇന്ന് വൈകീട്ട് നാല് മണിക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ദോഹയിലേക്കുള്ള വിമാനം പുറപ്പെടുക. നാളെ പുലര്‍ച്ചെ 1. 40 ന് വിമാനം മടങ്ങിയെത്തും.
നാളെയും ദോഹയിലേക്ക് ഒരു വിമാനം കൂടി പ്രവാസികള്‍ക്കായി സര്‍വ്വീസ് നടത്തുന്നുണ്ട്. കരിപ്പൂരില്‍ നിന്നാണ് വിമാനം ദോഹയിലേക്ക് പുറപ്പെടുന്നത്്. ഉച്ചയ്ക്ക് ഒരു മണിയോടെ പുറപ്പെടുന്ന വിമാനം രാത്രി 10 .45 ന് പ്രവാസികളുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചെത്തും.