മുംബൈ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ മേഖലകളെയും ഉത്തേജിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതോടെ ഓഹരി വിപണയില്‍ നേട്ടം. സെന്‍സെക്സ് 637.49 പോയിന്റ് നേട്ടത്തില്‍ 32,008.61 ലും നിഫ്റ്റി 187 പോയിന്റ് ഉയര്‍ന്ന് 9383.55 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 723 ഓഹരികള്‍ നഷ്ടത്തിലും ആയിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല. സാമ്പത്തിക പാക്കേജില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് വ്യാപാരം നേട്ടത്തില്‍ അവസാനിച്ചത്.
ആക്സിസ് ബാങ്ക്, അദാനി പോര്‍ട്ട്സ്, അള്‍ട്രാടെക് സിമന്റ്, എല്‍ആന്‍ഡ്ടി, സി എന്റര്ടെയ്ന്മെന്റ് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടം ഉണ്ടാക്കിയത്. നെസ്ലേ, സണ്‍ ഫാര്‍മ, ബ്രിട്ടാണിയ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
എഫ്എംജി ഒഴികെയുള്ള വിഭാഗങ്ങളിലെ സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി നാലു ശതമാനം നേട്ടമുണ്ടാക്കി. വാഹനം, ലോഹം, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം, ഐടി ഓഹരികളും നേട്ടത്തിലായിരുന്നു.