ടോക്കിയോ: വിപണി തുറന്നിട്ട് കൊറോണ ക്കെതിരെ പോരാടാന്‍ ജപ്പാന് തീരുമാനം. ഭൂരിഭാഗം നഗരങ്ങളിലേയും ലോക്ഡൗണ്‍ ലഘൂകരിക്കാനാണ് തീരുമാനം. ടോക്കിയോവില്‍ മാത്രമാണ് നിലവിലെ നിയന്ത്രണങ്ങള്‍ തുടരുക എന്നാണ് ജപ്പാനില്‍ മാദ്ധ്യമങ്ങള്‍ നല്കുന്ന സൂചന.
പ്രാധാനമന്ത്രി ഷിന്‍സോ ആബെ ഇന്നു നടത്താനിരിക്കുന്ന യോഗത്തില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ എടുത്തുകളയാനുള്ള നിര്‍ദ്ദേശം വരുമെന്നാണ് സൂചന. 47 പ്രവിശ്യകളില്‍ 39 സ്ഥലത്തേയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് എടുത്തുമാറ്റാന്‍ ആലോചന നടക്കുന്നത്.
ഒരു മാസമായി ജപ്പാന് ലോക്ഡൗണിലാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പൊതു ജീവിതം ജപ്പാന് ജനത നന്നായി പിന്തുടരുന്നതായും മാദ്ധ്യമങ്ങള്‍ പറയുന്നു. നിലവില്‍ 16100 പേര്‍ക്കാണ് കൊറോണയുള്ളത്, 696 പേര്‍ക്ക് മരണം സംഭവിച്ചു. ജപ്പാനില്‍ പരിശോധനയുടെ തോതും കുറവാണ്. ഒരു ലക്ഷം പേരില്‍ 200 പേരെ മാത്രമാണ് ജപ്പാനില്‍ പരിശോധി ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.