ബീജിംഗ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ തങ്ങളെ ഒറ്റപ്പെടുത്തുന്ന അമേരി ക്കയ്ക്ക് തിരിച്ചടി നല്കാന് ബീജിംഗ് ഭരണകൂടം ഒരുങ്ങുന്നതായി സൂചന. അമേരിക്കന്‍ പൗരന്മാരേയും സ്ഥാപനങ്ങളേയും മറ്റ് ഉദ്യോഗസ്ഥന്മാരേയും ചൈനയുടെ മണ്ണില്‍ പരമാവധി ബുദ്ധിമുട്ടിക്കാനുള്ള നിയമ നടപടികളാണ് ചൈന തയ്യാറാക്കുന്നതെന്ന് ചൈനീസ് ഗ്ലോബല്‍ ടൈംസ് പത്രം വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്.
ചൈനക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ നിരോധനം തന്നെ നടപ്പാക്കണമെന്ന് അമേരിക്കന്‍ ജനപ്രതിനിധി സഭ സംയുക്ത പ്രമേയം പാസ്സാക്കുകയും ചര്‍ച്ചകള്‍ നടക്കുന്നതും തടയാനാണ് ചൈനയുടെ ശ്രമം. തിരിച്ചും അമേരിക്കയക്കെതിരെ ആവുന്ന നിയന്ത്രണങ്ങള്‍ ഏതൊക്കെ മേഖലകളില്‍ നടപ്പാക്കുമെന്നത് രഹസ്യമാക്കിയിരിക്കുകയാണ് കമ്യൂണിസ്റ്റ് ചൈനയെന്നും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.
സ്വന്തം അലംഭാവവും കെടുകാര്യസ്ഥതയും മൂടിവെയ്ക്കാന്‍ തങ്ങളെ കരുവാക്കുന്ന അമേരിക്കയുടെ നടപടിടെ ചൈനയുടെ വിദേശകാര്യവകുപ്പ് ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ചൈനയിലെ മന്ത്രിമാരേയും മറ്റ് ഉദ്യോഗസ്ഥന്മാരേയും വിലക്കാനും നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുമുള്ള തന്ത്രങ്ങളാണ് ചൈന പയറ്റുന്നത്.