നേരിട്ട് ഡിജിറ്റലിലേക്ക്: ഏഴ് ഇന്ത്യൻ സിനിമകൾ ഓൺലൈനിൽ റിലീസ് ചെയ്യാനൊരുങ്ങി ആമസോൺ പ്രൈം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നേരിട്ട് ഡിജിറ്റലിലേക്ക്: ഏഴ് ഇന്ത്യൻ സിനിമകൾ ഓൺലൈനിൽ റിലീസ് ചെയ്യാനൊരുങ്ങി ആമസോൺ പ്രൈം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2020, 03:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : അമിതാഭ് ബച്ചൻ , ആയുഷ്മാൻ ഖുരാന എന്നിവർ അഭിനയിച്ച ഷൂജിത്ത് സർക്കാരിന്റെ ഗുലാബോ സിതാബോയുടെ പ്രീമിയർ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മറ്റ് ആറ് ഇന്ത്യൻ സിനിമകൾ കൂടി നേരിട്ട് ഓൺലൈനിൽ പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ. വിദ്യാബാലൻ പ്രധാന വേഷത്തിലെത്തുന്ന അനു മേനോന്റെ ശകുന്തള ദേവി, ജ്യോതിക വേഷമിട്ട ലീഗൽ ഡ്രാമയായ പൊൻമകൾ വന്താൽ, കീർത്തി സുരേഷിന്റെ പെൻഗ്വിൻ (തമിഴ്, തെലുങ്ക്), ജയസൂര്യയുടെ സൂഫിയും സുജാതയും, ലോ (കന്നഡ), ഫ്രഞ്ച് ബിരിയാണി (കന്നഡ) തുടങ്ങിയ അഞ്ച് ഇന്ത്യൻ ഭാഷകളിലെ റിലീസുകളും ഡയറക്ട്-ടു-സർവീസിൽ അവതരിപ്പിക്കും. ഈ സിനിമകളുടെ ആദ്യ പ്രദർശനം അടുത്ത മൂന്ന് മാസത്തേക്ക് എക്സ്ക്ലൂസീവായി ആമസോൺ പ്രൈം വീഡിയോയിൽ ലോകത്തുടനീളമുള്ള 200 രാജ്യങ്ങളിലും ആസ്വദിക്കാം.

എന്താണ് ഉപഭോക്താക്കൾക്കാവശ്യമെന്ന് ശ്രദ്ധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുന്നതിലുമാണ് പ്രൈം വീഡിയോ വിശ്വസിക്കുന്നതെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യ, ഡയറക്ടർ ആൻഡ് ഹെഡ് കണ്ടന്റ് വിജയ് സുബ്രഹ്മണ്യൻ പറഞ്ഞു. കമ്പനിയുടെ ഏറ്റവും പുതിയ ഓഫറിന്റെ തുടക്കം ഈ വിശ്വാസത്തിൽ നിന്നാണ്. കഴിഞ്ഞ രണ്ടു വർഷത്തിലധികമായി, വിവിധ ഭാഷകളിലെ ചിത്രങ്ങൾ തിയേറ്ററിൽ റിലീസ് ചെയ്ത് ആഴ്ചകൾക്കുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് പുതിയ റിലീസുകൾ കാണുന്നതിനുള്ള പ്രധാന ആശ്രയ കേന്ദ്രമായി പ്രൈം വീഡിയോ മാറിയിട്ടുണ്ട്. ഇപ്പോൾ കമ്പനി ഒരു പടി കൂടി കടന്ന്, ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഏഴ് ഇന്ത്യൻ സിനിമകൾ ആദ്യമായി എക്സ്ക്ലൂസീവായി പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കുകയാണ്. ഇതുവഴി ചലച്ചിത്രാനുഭവം വീട്ടുപടിക്കൽ എത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രേക്ഷകർ കാത്തിരുന്ന ഏഴ് സിനിമകൾ ആമസോൺ പ്രൈം വീഡിയോയിലൂടെ അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യ ഡയറക്ടർ ആൻഡ് കൺട്രി ജനറൽ മാനേജർ ഗൗരവ് ഗാന്ധി പറഞ്ഞു.. ഉപഭോക്താക്കൾക്ക് വീടുകളുടെ സുരക്ഷിതത്വത്തിലും കംഫർട്ടിലും തങ്ങൾക്കിഷ്ടമുള്ള സ്ക്രീനിലും ഇവ കാണാം. ഈ സംരംഭത്തെക്കുറിച്ച് വളരെയധികം ആവേശമുണ്ടെന്നും പ്രൈം അംഗങ്ങളെ വിസ്മയിപ്പിക്കാനാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആമസോൺ പ്രൈം വീഡിയോയുടെ ഡയറക്ട്-ടു-സർവീസ് ഷെഡ്യൂൾ

പൊൻമകൾ വന്താൽ (തമിഴ്), മെയ് 29 മുതൽ
ജ്യോതിക, പാർഥിപൻ, ഭാഗ്യരാജ്, പ്രതാപ് പോത്തൻ, പാണ്ഡിരാജൻ തുടങ്ങിയവർ അഭനയിക്കുന്ന പൊൻമകൾ വന്താൽ ഒരു നിയമ പോരാട്ടത്തിന്റെ കഥയാണ്. ജെ.ജെ. ഫ്രെഡ്റിക്ക് രചനയും സംവിധാനവും നിർവഹിച്ച ചിത്രം സൂര്യയും രാജശേഖർ കർപ്പൂരസുന്ദരപാണ്ഡ്യനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ഗുലാബോ സിതാബോ (ഹിന്ദി) ജൂൺ 12 മുതൽ
സാധാരണ മനുഷ്യന്റെ ദൈംദിന പോരാട്ടങ്ങൾ അവതരിപ്പിക്കുന്ന അസാധാരണമായ കുടുംബ, ഹാസ്യ ചിത്രമായ ഗുലാബോ സിതാബോയിൽ അമിതാഭ് ബച്ചൻ, ആയുഷ്മാൻ ഖുരാന തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ജൂഹീ ചതുർവേദി രചന നിർവഹിച്ച ചിത്രം ഷൂജിത്ത് സർക്കാർ സംവിധാനം ചെയ്ത് റോണീ ലാഹിരിയും ഷീൽ കുമാറും ചേർന്ന് നിർമ്മിച്ചിരിക്കുന്നു.

ലോ (കന്നഡ) ജൂൺ 26 മുതൽ
രാഗിണി ചന്ദ്രൻ, സിരി പ്രഹ്ലാദ്, പ്രമുഖ താരം മുഖ്യമന്ത്രി ചന്ദ്രു തുടങ്ങിയവർ വേഷമിട്ട ലോ രഘു സമർഥ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. അശ്വിനിയും പുനീത് രാജ്കുമാറും ചേർന്നാണ് നിർമ്മാണം.

പെൻഗ്വിൻ (തമിഴ്, തെലുങ്ക്) ജൂലൈ 19 മുതൽ
കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന പെൻഗ്വിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഈശ്വർ കാർത്തിക്കാണ്. സ്റ്റോൺ ബെഞ്ച് ഫിലിംസും കാർത്തിക സുബ്ബരാജും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ഫ്രഞ്ച് ബിരിയാണി (കന്നഡ), ജൂലൈ 24 മുതൽ
ധനീഷ് സെയ്ത്, സാൽ യൂസഫ്, പിറ്റോബാഷ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഫ്രഞ്ച് ബിരിയാണി. അവിനാഷ് ബലേകല രചന നിർവഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പന്നഗ ഭരണയാണ്. അശ്വിനി, പുനീത് രാജ്കുമാർ, ഗുരുദത്ത് എ തൽവാർ എന്നിവർ ചേർന്നാണ് നിർമ്മാണം.

ശകുന്തള ദേവി:(ഹിന്ദി), റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
മനുഷ്യ കംപ്യൂട്ടർ എന്നറിയപ്പെടുന്ന എഴുത്തുകാരിയും ഗണിതശാസ്ത്രജ്ഞയുമായിരുന്ന ശകുന്തള ദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര ചിത്രമാണ് വിദ്യാ ബാലൻ പ്രധാന വേഷത്തിലെത്തുന്ന ശകുന്തള ദേവി എന്ന ചിത്രം. നയാനിക മഹ്താനിയും അനുമേനോനും ചേർന്ന് രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനു മേനോൻ തന്നെയാണ്. അബൻഡൻഷ്യ എന്റർടെയ്ൻമെന്റ് പൈ്രവറ്റ് ലിമിറ്റഡും സോണി പിക്ച്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സൂഫിയും സുജാതയും (മലയാളം), റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
അദിതി റാവു ഹൈദരിയും ജയസൂര്യയും വേഷമിട്ട സൂഫിയും സുജാതയും നാരാണിപ്പുഴ ഷാനവാസാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസാണ് നിർമ്മാണം.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies