ജനീവ:കൊറോണ വൈറസ് വ്യാപനത്തിന്രെ യഥാര്‍ത്ഥകാരണം കണ്ടെത്താന്‍ അന്വേഷണത്തിന് സമ്മര്‍ദ്ദം. ഇന്ത്യയടക്കം 62 രാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭയോട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കൊറോണയോടുള്ള സമീപനത്തിലെ ഗൗരവക്കുറവും ദുരൂഹതയും മുഖ്യകാരണമായി ഉയര്‍ത്തിക്കാട്ടി യിരിക്കുകയാണ്. ഇന്ത്യക്ക് പുറമേ ഓസ്ട്രേലിയ, യൂറോപ്പ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ എന്നിവര്‍ സംയുക്തമായ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഇന്നാരംഭിക്കുന്ന 73-ാം മത് ലോക ആരോഗ്യ സംയുക്തയോഗത്തില്‍ ഔദ്യോഗിക പ്രമേയം കൊണ്ടുവരുമെന്നും തീരുമാനിച്ചിട്ടുണ്ട്.
പ്രമേയത്തില്‍ തികച്ചും നിഷ്പക്ഷവും, സ്വതന്ത്രവും സമഗ്രവുമായ അന്വേഷണമാണ് ആവശ്യപ്പെടുക. ഒപ്പം ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനത്തേയും അന്വേഷിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ആവശ്യത്തില്‍ പക്ഷെ ചൈനയുടെ പേരോ വുഹാന്‍ ലാബോ പരാമര്‍ശിച്ചിട്ടില്ല.
ഏറ്റവും വേഗത്തില്‍ അനുയോജ്യമായ അന്വേഷണമാണ് തങ്ങളാവശ്യപ്പെടുന്നത്. നിലവിലെ അന്വേഷണ സംവിധാനങ്ങള്‍ക്കൊപ്പം അവലോകനത്തിന് പ്രത്യേക സമിതിയും വേണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുമെന്നും സംയുക്തസമിതി അറിയിച്ചു. കൊറോണക്കെതിരെ അന്വേഷണം ആദ്യം ഔദ്യോഗികമായി ആവശ്യപ്പെട്ടത് ഓസ്ട്രേലിയയായിരുന്നു. ജപ്പാന്, ബ്രിട്ടണ്,ന്യൂസിലാന്റ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ എന്നീ രാജ്യങ്ങളും പ്രമേയം അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ട്.