തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫില്‍ നിന്നും ഇന്ന് ആറ് വിമാനങ്ങള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്തും. ദുബായി- കൊച്ചി, കുവൈത്ത്- തിരുവനന്തപുരം, സലാല- കോഴിക്കോട്, റിയാദ്- കണ്ണൂര്‍, മസ്ക്കറ്റ്- കണ്ണൂര്‍ മസ്ക്കറ്റ്- കോഴിക്കോട് എന്നിങ്ങനെയാണ് വിമാന സര്‍വ്വീസ്. ദുബായില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം ഇന്ത്യന്‍ സമയം 1.45 ന് പുറപ്പെടും. സലാലയില്‍ നിന്നും പ്രവാസികളുമായി കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചതിരിഞ്ഞ് 3.45 നാണ് യാത്ര തിരിക്കുക.
ദമാമില്‍ നിന്നും ഹൈദരബാദിലേക്കും, ജിദ്ദയില്‍ നിന്നും ഹൈദരാബാദിലേക്കും ഇന്ന് വിമാന സര്‍വ്വീസ് ഉണ്ടാകും. മസ്ക്കറ്റില്‍ നിന്നും ബംഗളൂരുവിലേക്കും ഇന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്ന് ദോഹയില്‍ നിന്നും ഹൈദരാബാദിലേക്ക് വിമാന സര്‍വ്വീസ് ഉണ്ട്.
വന്ദേഭാരത് മിഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നും നാല് വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വ്വീസ് നടത്തിയത്. കുവൈത്തില്‍ നിന്നും കണ്ണൂര്‍ എത്തിയ വിമാനം യാത്രക്കാരുമായി തിരിച്ച് മടങ്ങിയതായി അധികൃതര്‍ അറിയിച്ചു.