ദുരിത പ്രവാസത്തിനു വിട പറഞ്ഞ് തമിഴ്നാട് തേനി ജില്ലയിലെ ബോഡിനായിക്കം സ്വദേശി ഗണേഷ് കുമാർ നാട്ടിലേക്ക് മടങ്ങി.കഴിഞ്ഞ ജനുവരിയിലാണ് ഗണേഷ് ജോലി തേടി സന്ദർശക വിസയിൽ ദുബായിലെത്തിയത്.ജോലി അന്വേഷണത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യസ്ഥിതി മോശമായി.ഗുരുതരവസ്ഥയിലായ ഗണേഷ് സഹായം അഭ്യർത്ഥിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ് ചെയ്തു.ഇത് ശ്രദ്ധയിൽപ്പെട്ട ഫ്രണ്ട്സ് ഓഫ് ഇന്ത്യ യു.എ.ഇ പ്രവർത്തകർ ഗണേഷിന് സഹായവുമായി എത്തുകയായിരുന്നു. ഫ്രണ്ട്സ് ഓഫ് ഇന്ത്യ യു.എ.ഇ ഉടനടി ആവിശ്യമായ ചികിത്സ ലഭ്യമാക്കി.തുടർന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള പ്രെത്യേക വിമാനത്തിൽ ഗണേഷ് നാട്ടിലേക്ക് മടങ്ങിയത്.