ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് നേതാവ് മധു കോഡയുടെ ശിക്ഷ റദ്ദാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന മധു കോഡ കല്‍ക്കരി അഴിമതിയിലാണ് ശിക്ഷിക്കപ്പെട്ടത്. നിലവില്‍ ശിക്ഷ കഴിയുന്നതുവരെ തെരഞ്ഞെടുപ്പു കളില്‍ മത്സരിക്കാനാവില്ലെന്നതും മധു കോഡയ്ക്കും കോണ്‍ഗ്രസ്സിനും വലിയ തിരിച്ചടിയാണ്.
ജഡ്ജി വിഭു ബഖ്റുവാണ് അപേക്ഷ തള്ളിയത്.തെരഞ്ഞെടുപ്പ് പോലുള്ള പൊതു വിഷയത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട ഒരു കേസ് തള്ളാനാകില്ലെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ ശിക്ഷ റദ്ദാക്കാനാകില്ലെന്നും ബഖ്റു പറഞ്ഞു.
അഴിമതി ശിക്ഷാ നിയമം ക്രിമിനല്‍ കുറ്റത്തിനായുള്ള നടപടിയാണ്. പൊതുസേവകന് എന്ന നിലയിലുള്ള ഭരണഘടനാപരമായ സുപ്രധാനചുമതലയിരിക്കേയാണ് അഴിമതി നടത്തിയത്. ഇത്തരം കേസില്‍ സ്വന്തം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വത്ത് സമ്പാദിക്കുന്നത് അഴിമതിയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 13 ഉപവകുപ്പ് 1-ഡി പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നും ജഡ്ജി വ്യക്തമാക്കി.