വയനാട്:മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വയനാട് കാരാപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. അഞ്ചു സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കിയത്.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് വ്യാപകമായി മഴ ഉണ്ടയായതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. ഓരോ ഷട്ടറുകളും അഞ്ചു സെന്റീ മീറ്റര്‍ വീതം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കി. മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി. ഡാമിന്റെ റിസര്‍വോയര്‍ ഏരിയയില്‍ പലയിടങ്ങളിലും ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാന്‍ 758 .45 സെന്റിമീറ്റര്‍ ആണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍ ആയി കണക്കാക്കുന്നത് . മഴ ശക്തമാകുന്നതോടെ കൂടുതല്‍ വെള്ളം സംഭരിക്കാനും സുരക്ഷാ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഡാം തുറന്നതെന്നാണ് വിവരം.