മോസ്കോ: റഷ്യ കൊറോണ വൈറസ് ബാധയുടെ അപകടകരമായ ഘട്ടം തരണം ചെയ്തതായി പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് അഭിപ്രായപ്പെട്ടു.ലോകരാഷ്ടങ്ങളില്‍ റഷ്യയിലെ വ്യാപനം വൈകിയാണ് ആരംഭിച്ചത്. രണ്ടുമാസത്തിനകം വൈറസ് ബാധിച്ചവരുടെ എണ്ണം 3 ലക്ഷം കടന്നതോടെയാണ് റഷ്യ പ്രതിന്ധിയിലായത്. എന്നാല്‍ മരണനിരക്ക് 3807 ആക്കി പിടിച്ചു നിര്‍ത്താന്‍ സാധിച്ചിരിക്കുന്നു എന്നാണ് പുടിന് അവകാശപ്പെടുന്നത്.
വിദഗ്ധരുടെ അഭിപ്രായത്തില്‍ റഷ്യയുടെ വ്യാപന തോതിന്റെ അവസ്ഥ അപകട ഘട്ടം തരണം ചെയ്തിരിക്കുന്നു എന്നാണ്. പ്രതിരോധമന്ത്രി സെര്ഗൂ ഷോയിഗുവാണ് റഷ്യന്‍ പ്രസിഡന്റിന്റെ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടത്.
ഇതിനിടെ രാജ്യത്തിന്റെ രണ്ടാം ലോകമഹായുദ്ധത്തിന്റെ 75-ാം വാര്‍ഷികം വിപുലമാക്കാന്‍ റഷ്യന്‍ സൈനികരുടെ പരിശീലന അനുമതി പുടിന് നല്‍കിക്കഴിഞ്ഞു. മെയ് 9 ന് നടത്തേണ്ടിയിരുന്ന വിക്ടറി പരേഡ് ജൂണ്‍ മാസം 24നാണ് റഷ്യ നടത്തുക.