റിയാദ് : കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്ന രണ്ടു മലയാളികൾ സൗദിയിൽ മരണമടഞ്ഞു. കണ്ണൂർ ചക്കരക്കല്ല് മാമ്പ ചന്ദ്രോത് കുന്നുംപുറം പി.സി.സനീഷ് (37), മലപ്പുറം വേങ്ങര വെട്ടുതൊട് നെല്ലിപ്പറമ്പ് വിലഞ്ഞിപ്പുലാൻ കുഞ്ഞിമുഹമ്മദിന്റെ മകൻ ഷഹീബ് (43) എന്നിവരാണ് മരിച്ചത്.
രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അസുഖത്തിന് കഴിഞ്ഞ മൂന്നു മാസമായി ചികിത്സയിലായിരുന്ന പി.സി.സനീഷിനു കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുകയും ചികിത്സയിൽ ഇരിക്കെ റിയാദിൽ മരണമടയുകയും ആയിരുന്നു. ഭാര്യയും ഒന്നരവയസ്സുള്ള മകനും ഉണ്ട്.
റിയാദ് ബത്തയിൽ ടയർ കടയിൽ ജീവനക്കാരൻ ആയിരുന്ന ഷഹീബിനു രണ്ടു ദിവസം മുൻപ് കൊറോണ സ്ഥിരീകരിച്ചിരുന്നു. കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭാര്യ അസ്മാബി, മക്കൾ അസ്ന, ശാലു
മൃതദേഹങ്ങൾ കൊറോണ നടപടിക്രമങ്ങൾ
പൂർത്തിയാക്കിയതിനു ശേഷം
റിയാദിൽ സംസ്കരിക്കും.