മുംബൈ : രൂപയുടെ മൂല്യം കുത്തനെ ഉയർന്നു. ഡോളറിനെതിരെ 75.29 നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഉയർന്നത്. ഓഹരിവിപണികൾ കുതിച്ചതാണ് രൂപക്ക് നേട്ടമായത്.
കഴിഞ്ഞ വ്യാപാര ദിനത്തിൽ 75.62 രൂപ നിലവാരത്തിലായിരുന്നു ക്ലോസിംഗ്. സെൻസെക്സ് 1000 ത്തോളം പോയിന്റ് നേട്ടമുണ്ടാക്കി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ നിന്നും രാജ്യം ഘട്ടം ഘട്ടമായി വിമുക്തമാകുന്നതിന്റെ സൂചനകളാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. മൂലധന വിപണിയിൽ വിദേശ നിക്ഷേപകർ 1,460.71 കോടിയുടെ നിക്ഷേപമാണ് വെള്ളിയാഴ്ച്ച നടത്തിയത്.