ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ജനാധിപത്യപാതയില്‍ മുന്നേറുമ്പോള്‍ പശ്ചിമബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം വ്യാപിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ജന സംവാദ ഡിജിറ്റല്‍ റാലിയില്‍ സംസാരിക്കു കയായിരുന്നു അമിത് ഷാ. കൊറോണ ബാധിതരായി രാജ്യത്താകമാനം ജീവന് നഷ്ടപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ടാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്.
‘ രാജ്യത്തെമ്പാടും ജനാധിപത്യ സംവിധാനം ശക്തിപ്പെടുകയാണ്. ജനങ്ങള്‍ക്ക് അത് ബോധ്യപ്പെടുന്നുമുണ്ട്. എന്നാല്‍ പശ്ചിമബംഗാളില്‍ നടക്കുന്നത് രാഷ്ട്രീയ സംഘര്‍ഷം മാത്രമാണ്. അത് പ്രതിദിനം കൂടിക്കൊണ്ടുമിരിക്കുന്നു’ ഡിജിറ്റല്‍ റാലിയില്‍ അമിത് ഷാ പറഞ്ഞു.
പശ്ചിമബംഗാളിലെ ജനങ്ങളെ താന്‍ പ്രണമിക്കുന്നു. കൊറോണക്കൊപ്പം ഉംപൂണ്‍ ചുഴലി ക്കാറ്റിന്റെ കെടുതിയും അവര്‍ ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്. വിവിധ ദുരന്ത ങ്ങളിലുമായി 2014 മുതല്‍ 100 ലേറെ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പശ്ചിമ ബംഗാളില്‍ ജീവന് നഷ്ടപ്പെട്ടത്. ആ കുടുംബങ്ങളുടെ മുഴുവന്‍ ദു:ഖത്തിലും പങ്കുചേരുന്നതായും അമിത് ഷാ വ്യക്തമാക്കി. ബീഹാറിലേയും ഒഡീഷയിലേയും ജനങ്ങള്‍ക്കായും വ്യത്യസ്ത സമയത്തായി അമിത് ഷാ ഡിജിറ്റല്‍ സംവിധാനത്തിലൂടെ റാലിയെ അഭിസംബോധന ചെയ്തു.