ബീജിംഗ്: ലോകത്ത് കൊറോണ ബാധ വ്യാപമാകുന്നതിനിടെ ചൈന വീണ്ടും ലോക്ഡൗണിലേക്ക്. തലസ്ഥാന നഗരമായ ബീജിംഗിന് സമീപത്തുള്ള 10 നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരു പൊതു ഭക്ഷ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കൊറോണ ബാധ വ്യാപകമായതായാണ് റിപ്പോര്‍ട്ട്. മാര്‍ക്കറ്റിലെ 75 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്താകമാനം 49 പേര്‍ക്ക് കൊറോണ ബാധിച്ച വിവരത്തിന് പിന്നാലെയാണ് മാര്‍ക്കറ്റിലെ കൊറോണ ബാധയുടെ വിവരം പുറത്തുവന്നത്.
ചൈനയുടെ വടക്ക്പടിഞ്ഞാറന്‍ മേഖലയിലെ ഹായ്ദിയാന് ജില്ലയിലെ മൊത്തവിതരണ ചന്തയില്‍ നിന്നാണ് കൊറോണ പടര്‍ന്നിരിക്കുന്നത്.് സിറ്റി മേധാവി ലി ജൂണ്ജിയാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത്. കൊറോണ ബാധ സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചതായും ജൂണ്ജി അറിയിച്ചു.
ഫെബ്രുവരി 17നാണ് ചൈനയില്‍ ഏറ്റവും അധികം കൊറോണ കേസുകള്‍ രേഖപ്പെടുത്തിയത്. അന്നത്തെ കണക്കില്‍ 20,000 പേരിലേക്കാണ് രോഗം പടര്‍ന്നത്. രാജ്യത്താകമാനം 83181 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നായിരുന്നു ചൈന പറഞ്ഞത്. ഇതില്‍ 78,370 പേര് രോഗമുക്തി നേടിയെന്നും 4,634 പേര് മരണപ്പെട്ടെന്നുമാണ് ലോകാരോഗ്യ സംഘടനയെ ചൈന ഔദ്യോഗികമായി അറിയിച്ചത്. ഹൂബെ നഗരത്തിലാണ് മരണപ്പെട്ടവരില്‍ ഭൂരിഭാഗം. 4512പേരാണ് അവിടെ മാത്രം മരണപ്പെട്ടത്.