അഭിഷേക് ബച്ചൻ ആദ്യമായി ഡിജിറ്റല്‍ സ്‌ക്രീനിലെത്തുന്നു; ബ്രീത്ത്, ഇന്‍ ടു ദ ഷാഡോസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അഭിഷേക് ബച്ചൻ ആദ്യമായി ഡിജിറ്റല്‍ സ്‌ക്രീനിലെത്തുന്നു; ബ്രീത്ത്, ഇന്‍ ടു ദ ഷാഡോസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2020, 01:04 pm IST
Facebook
Twitter
WhatsAppTelegram

ജനപ്രിയ താരം അഭിഷേക് ബച്ചന്‍ ആദ്യമായി ഡിജിറ്റല്‍ സ്‌ക്രീനിലെത്തുന്നു. ആമസോൺ പ്രൈ ഒറിജിനൽ സീരീസ് ബ്രീത്ത്, ഇന്‍ ടു ദ ഷാഡോസിലൂടെയാണ് അഭിഷേക് ബച്ചന്റെ ഡിജിറ്റൽ പ്രവേശനം. ബ്രീത്ത്, ഇന്‍ ടു ദ ഷാഡോസിന്റെ ഫസ്റ്റ് ലുക്ക് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. കഴിഞ്ഞയാഴ്ച സീരീസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. അബന്‍ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റാണ് പുതിയ ക്രൈം ത്രില്ലര്‍ നിര്‍മ്മിക്കുന്നത്. കബീര്‍ സാവന്ത് എന്ന സീനിയര്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ അമിത് സാഥ് വീണ്ടുമെത്തുന്നു. ജൂലൈ 10 ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന ആമസോണ്‍ ഒറിജിനലില്‍ പ്രമുഖ താരങ്ങളായ നിത്യ മേനോന്‍, സയ്യാമി ഖേര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ 200 ലധികം രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള ഭൂപ്രദേശങ്ങളിലും എക്‌സ്‌ക്ലൂസീവായി റിലീസ് ചെയ്യും.

കുട്ടിയെ കാണാതാകുന്നതുമായി ബന്ധപ്പെട്ട ലഘുലേഖയ്‌ക്കൊപ്പം വൈകാരിക ഭാവങ്ങളോടെ നില്‍ക്കുന്ന അഭിഷേക് ബച്ചന്റെ ഫസ്റ്റ് ലുക്ക് നിഗൂഢവും തീവ്രവുമായ മൂഡ് പ്രതിഫലിപ്പിക്കുന്നതാണ്. പെര്‍ഫെക്ട് വേഷവിധാനങ്ങളോടെയെത്തിയിരിക്കുന്ന അഭിഷേകിന്റെ ലുക്ക് നിഗൂഢത നിറഞ്ഞതും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതുമാണ്.

സീരീസിന്റെ റിലീസിംഗ് തീയതി കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചതോടെ, ആമസോണ്‍ ഒറിജിനല്‍ ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസിലൂടെ ആദ്യമായി ഡിജിറ്റല്‍ സ്‌ക്രീനിലെത്തുന്നതിന്റെ ആവേശം യാഥാര്‍ഥ്യമായിരിക്കുകയാണെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞു. പരിപാടിയുടെ അവതരണ തീയതി പ്രഖ്യാപിച്ചതിനു ശേഷം പ്രേക്ഷകരില്‍ നിന്ന് ലഭിച്ച സ്‌നേഹവും പിന്തുണയും പുതിയ പ്രേക്ഷകരുമായി ഇടപെടുന്നതിന് നിരന്തരമായി മാറ്റങ്ങള്‍ക്കു വിധേയമാകണമെന്ന തന്റെ വിശ്വാസം വീണ്ടും ഉറപ്പിക്കുകയാണ്. ആവേശം ജനിപ്പിക്കുന്ന, ഈ വിഭാഗത്തെ നിര്‍വചിക്കാവുന്ന കണ്ടന്റിന് ഉത്തമ ഉദാഹരണമായ ഒരു സീരീസില്‍ അഭിനയിച്ചുകൊണ്ട് ഡിജിറ്റല്‍ സീരീസ് രംഗത്ത് തുടക്കം കുറിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ കണ്ടന്റ് നമ്മുടെ സൗകര്യമനുസരിച്ച് ഓരോരുത്തര്‍ക്കും കാണാവുന്നതുമാണ്. ബ്രീത്ത്, ഇന്‍ ടു ദ ഷാഡോസ് ലോകത്തിനു മുന്നില്‍ ചുരുള്‍ നിവര്‍ത്തുന്ന വരും ദിനങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അബന്‍ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച സീരീസ് മായങ്ക് ശര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയ്യിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് കൈയടക്കത്തോടെ ഷോയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് ഷോയുടെ ട്രെയ്‌ലര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

Share46
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies