ബംഗളൂരു: ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് മൂന്ന് പേര് മരിച്ചു. ബംഗളൂരുവിലാണ് സംഭവം. ബംഗളൂരുവിലെ എയര്‍പോര്‍ട്ട് റോഡിലെ ജാക്കൂര്‍ എയറോഡ്രോമിന് സമീപം ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അഭ്യാസ പ്രകടനത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
മോട്ടോര്‍ സൈക്കിളില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. രണ്ടു പേര് സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടും പോകുന്ന വഴിയുമാണ് മരിച്ചത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആരുടെ പേരിലുള്ള ബൈക്കാണ് എന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.