വിശാൽ നായകനായി അഭനയിക്കുന്ന ‘ ചക്ര ‘ യുടെ ട്രെയിലർ ദൃശ്യങ്ങൾ അണിയറക്കാർ പുറത്തു വിട്ടു. സാഹസികത നിറഞ്ഞ ഒരു ആക്ഷൻ ത്രില്ലറും എന്റർടൈനറും ആയിരിക്കും ചിത്രമെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ചെന്നൈ , കോയമ്പത്തൂർ എന്നിവിടങ്ങളിലായിട്ടാണ് ഭൂരിഭാഗം ചിത്രീകരിച്ചിട്ടുള്ളത്. വിശാൽ , തന്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മിക്കുന്ന ‘ ചക്ര ‘ യുടെ സംവിധായകൻ നവാഗതനായ എം. എസ്. ആനന്ദാണ്.
ഓൺലൈൻ ബിസിനസ് രംഗത്തെ കാപട്യങ്ങളുടെയും , ചതികളുടേയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ‘ ചക്ര ‘ യുടേത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രെ മർമ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോബോ ഷങ്കർ, കെ. ആർ. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ.















