ചെന്നൈ : കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടി തമിഴ്നാട് സര്‍ക്കാര്‍. അടുത്ത മാസം 31 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടിയത്. നാള്‍ക്കുനാള്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കൊറോണ വ്യാപനം രൂക്ഷമായ മധുരൈ, ചെന്നൈ, കാഞ്ചിപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ജൂലൈ അഞ്ച് മുതലുള്ള സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
കൊറോണ വൈസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ലോക്ക് ഡൗണ്‍ നീട്ടിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടിയത്. ജൂലൈ 31 വരെയാണ് മഹാരാഷ്ട്രയിലും ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്.