വാഷിംഗ്ടണ്‍: ലഡാക്കിലെ ചൈനയുടെ കടന്നാക്രമണത്തിനെതിരെ വീണ്ടും പ്രതികരണ വുമായി അമേരിക്ക രംഗത്ത്. ഇന്ത്യയ്ക്ക് നേരെ ചൈന നടത്തിയ കടന്നുകയറ്റം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തനിനിറമാണ് പുറത്തുവന്നിരിക്കുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. വൈറ്റ്ഹൗസ് മാദ്ധ്യമ സെക്രട്ടറി കെയ്ലീഗ് മാക്കെനായി ആണ് ഇന്ത്യക്കെതിരായ ചൈനയുടെ നീക്കത്തിനെതിരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയത്. ജനീവയില്‍ രണ്ടു ദിവസമായി നടക്കുന്ന ഐക്യരാഷ്ട്രസുരക്ഷാ കൗണ്‍സില്‍ യോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കനുകൂലമായ അമേരിക്കയുടെ ചൈനാ വിരുദ്ധ നിലപാട് ഏറെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക നയമാണ് വൈറ്റ് ഹൗസ് മാദ്ധ്യമങ്ങളെ അറിയിക്കുന്നത്.ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തനിനിറം എന്ന ഭാഷയാണ് അമേരിക്കന്‍ പ്രസ്താവനയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയോട് മാത്രമല്ല പല വിദേശ രാജ്യങ്ങളോടും ചൈനകാണിക്കുന്ന നയത്തേയും പ്രസ്താവനയില്‍ വിമര്ശിച്ചിരിക്കുകായാണ്. ഇന്ത്യക്കെതിരെ ചൈനയുടെ സകലനീക്കങ്ങളും അതീവഗൗരവത്തോടെ സുക്ഷമായി നിരീക്ഷിക്കുകയാണെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു.
ഇന്ത്യാ-ചൈന വിഷയത്തില്‍ തങ്ങള്‍ എല്ലാ നീക്കങ്ങളും ശ്രദ്ധിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റും അതേ നിലപാടിലാണ്. ആഗോളതലത്തില്‍ ചൈന നടത്തുന്ന കടന്നുകയറ്റത്തിന്റെ ഭാഗമാണ് ഇന്ത്യക്കെതിരെ നടന്നു കൊണ്ടിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയതും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ എടുത്തുപറഞ്ഞു.