പിന്‍തുടര്‍ന്ന ദുരന്തങ്ങളെയെല്ലാം പുഞ്ചിരി കൊണ്ട് നേരിട്ട പെണ്‍കുട്ടി: ജെസി യാത്ര തുടര്‍ന്നത് മൂന്ന് കാലുകളുമായി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പിന്‍തുടര്‍ന്ന ദുരന്തങ്ങളെയെല്ലാം പുഞ്ചിരി കൊണ്ട് നേരിട്ട പെണ്‍കുട്ടി: ജെസി യാത്ര തുടര്‍ന്നത് മൂന്ന് കാലുകളുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2020, 05:24 pm IST
Facebook
Twitter
WhatsAppTelegram

നഷ്ടപ്പെട്ടുപോയത് തിരിച്ചുകിട്ടില്ലെന്ന് പറഞ്ഞ് ആഗ്രഹങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ തളരാതെ മുന്നോട്ട് പോയവര്‍ വിജയിച്ചിട്ടുമുണ്ട്. തന്റെ നഷ്ടപ്പെട്ട ഒരു കാലിനു പകരം മൂന്നു കാലുകള്‍ സ്വന്തമാക്കിയ ഒരു മിടുക്കിയുണ്ട്. ജെസ്സീക്ക ക്വിന്‍ എന്ന ന്യൂസിലാന്റുകാരി. ഈ ഇരുപത്തിയാറുകാരിയുടെ ജീവിതം നമുക്കെല്ലാവര്‍ക്കും ഒരു പ്രചോദനമാണ്.

ജിം ക്വിന്നിന്റെയും ഡെബ്ബി ക്വിന്നിന്റെയും മകളായി 1992 നവംബര്‍ 16 ന് യാതൊരു വൈകല്യവുമില്ലാതെയാണ് ജെസി ജനിച്ചത്. 9 വയസ്സുവരെ അങ്ങനെ തന്നെയായിരുന്നു. ഏതൊരു കുട്ടിയേയും പോലെ വികൃതി കുറച്ചു കൂടുതലായിരുന്നു ജെസിക്കും. കളിക്കുന്നതിനിടയില്‍ പന്തിന്റെ മുകളില്‍ കയറി നിന്നു.ബാലന്‍സ് നഷ്ടപ്പെട്ട് താഴെ വീണു. ആ വീഴ്ചയില്‍ തുടയിലെ അസ്ഥി പൊട്ടി. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു പ്ലാസ്റ്ററുമിട്ടു. തുള്ളിച്ചാടി നടന്നിരുന്ന ജെസിയെ സംബന്ധിച്ചു ബോറടിപ്പിക്കുന്ന നാളുകളായിരുന്നു അത്. നല്ലൊരു അത്ലറ്റായിരുന്നു ജെസി. പ്ലാസ്റ്ററഴിച്ച് പഴയ ലോകത്തേക്ക് മടങ്ങിയെത്തിയെങ്കിലും വേദന ഇടയ്‌ക്കിടെ വന്നുകൊണ്ടിരുന്നു.

വീഴ്ചയില്‍ സംഭവിച്ചത്തിന്റെ ബാക്കിയാകും എന്നു കരുതി കുറച്ചു നാളുകള്‍ കൂടി കഴിഞ്ഞു. പക്ഷെ, വേദന കൂടിക്കൂടി വന്നു.വീണ്ടും ആശുപത്രിയിലേക്ക്. ടെസ്റ്റ് നടത്തിയപ്പോള്‍ വീഴ്ചയുമായി വേദനയ്‌ക്ക് ബന്ധമില്ലെന്ന് കണ്ടെത്തി. പരിശോധനക്കൊടുവില്‍ അത് കണ്ടെത്തി. അസ്ഥികളെ ബാധിക്കുന്ന കാന്‍സര്‍. പിന്നീട് ചികിത്സകളുടെ കാലം. കീമോയും നടത്തി. കാല് മുറിച്ചു മാറ്റാതെ വഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒടുവില്‍ അത് നടന്നു. തുടയസ്ഥിയുടെ തുടക്കം മുതല്‍ തന്നെ മുറിച്ചു കളയേണ്ടി വന്നു. വീല്‍ച്ചെയറിലേക്ക് ഒതുങ്ങിപ്പോകുമെന്ന് ചിന്തിച്ച നിമിഷങ്ങള്‍. എന്നാല്‍, ‘റൊട്ടേഷന്‍ പ്ലാസി’ എന്ന അപൂര്‍വ സര്‍ജറി ജെസിയുടെ ജീവിതം മാറ്റിമറിച്ചു. ന്യൂസിലാന്റില്‍ ഇത്തരത്തില്‍ വിജയിച്ച ആദ്യത്തെ സര്‍ജറി തന്റേതായിരിക്കുമെന്ന് ജെസി പറയുന്നു. കീമോ വീണ്ടും തുടങ്ങി, ഒടുവില്‍ ക്യാന്‍സര്‍ അവള്‍ക്കുമുന്നില്‍ പരാജയപ്പെട്ടു.

കാല് പോയപ്പോള്‍ പകരം പുതിയൊന്ന് കിട്ടിയെന്നാണ് കുട്ടിത്തം മാറാത്ത ആ പെണ്‍കുട്ടി അന്ന് പറഞ്ഞത്. കൃത്രിമക്കാലുവെച്ച് നടക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷെ അതൊക്കെ അവള്‍ അതിജീവിച്ചു. കോളേജിലെത്തിയപ്പോള്‍ നേറ്റ് ബോള്‍, ഷൂട്ടിംഗ് തുടങ്ങി ആവുന്ന മത്സരങ്ങളിലൊക്കെ അവള്‍ പങ്കെടുത്തു. ആത്മവിശ്വാസം കൂടിക്കൂടി വന്നു. ഓടാനും നീന്താനുമെല്ലാം പരിശീലിച്ചു. അതിനായി പലതരം കൃത്രിമക്കാലുകള്‍ സംഘടിപ്പിച്ചു. നീന്താന്‍ ഒരു കാല്‍, സാധാരണ ഉപയോഗത്തിനൊന്ന്, ഓടാന്‍ വേറൊന്ന് തുടങ്ങി മാറിമാറി ഉപയോഗിക്കുന്നു. ഒരുപാടുപേര്‍ക്ക് ജെസി ആത്മവിശ്വാസം നല്‍കുന്നു. ഒരു ഫാഷന്‍ സ്‌കൂള്‍ ഗ്രാജുവേറ്റ് ആയ അവള്‍ ഇന്ന് മോഡല്‍, ബ്ലോഗര്‍, എന്നീ നിലകളിലെല്ലാം ശ്രദ്ധേയമാണ്. നൈക്ക് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. ജീവിതത്തിലെ ദുരിതങ്ങളെ പുഞ്ചിരിച്ചുകൊണ്ട് നേരിട്ട് 3 കാലിലൂടെ ജെസ്സി യാത്ര തുടരുന്നു.

Tags: modelcancernike
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies