പുതിയ പഠനം എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാണോ; ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഭാവി തലമുറയും
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life

പുതിയ പഠനം എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാണോ; ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഭാവി തലമുറയും

Janam Web Desk by Janam Web Desk
Aug 6, 2020, 02:48 pm IST
FacebookTwitterWhatsAppTelegram

ലോകത്തിന്റെ വളര്‍ച്ച വളരെ വേഗത്തിലാണ് ഓരോ ദിവസവും തുടങ്ങുന്നത് പുതിയ രീതികള്‍ പരിചയപ്പെടുത്തി കൊണ്ടാണ്. എന്നാല്‍ അവ എത്രത്തോളം പ്രാവര്‍ത്തികമാണ് എന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വേനലവധിക്കാലം കാത്തിരുന്ന കുട്ടികള്‍ക്ക് ഈ വര്‍ഷം ലഭിച്ചത് അഞ്ച് മാസത്തോളം നീണ്ടുനിന്ന അവധിക്കാലമാണ്. വീട്ടിനുള്ളില്‍ മാത്രം ഒതുങ്ങിപ്പോയ ദിവസങ്ങള്‍. രണ്ടുമാസം കിട്ടുന്ന വേനലവധിക്ക് അച്ഛനമ്മമാരോടൊപ്പം വിവിധ സ്ഥലങ്ങളില്‍ പോകാനും അതു കഴിഞ്ഞ് ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ കൂട്ടുകാരെ കാണാനായി ആവേശത്തോടെ സ്‌കൂളിലെത്താനും ഇത്തവണ അവര്‍ക്ക് സാധിച്ചിട്ടില്ല. അതിനെല്ലാം വില്ലനായത് കൊറോണയെന്ന് പ്രത്യേകം പറയേണ്ടതില്ല. ആദ്യമായി സ്‌കൂളിലെത്താന്‍ കൊതിച്ച കുരുന്നുകളുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായിട്ടാണ് 2020 എന്ന വര്‍ഷം കടന്നുവന്നത്.

കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് നമ്മുടെ രാജ്യം. രോഗം പടരാതിരിക്കാനായി സ്‌കൂളുകള്‍ അടക്കേണ്ടി വന്നു. എന്നാല്‍ ജൂണ്‍ ഒന്നിനു തന്നെ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ആരംഭിച്ചു. ഇത് എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടോ എന്ന ഒരു ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ ഭാവി എന്താകുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകള്‍ എല്ലാം തന്നെ മികവുറ്റതാക്കിയെന്ന് പറയുമ്പോഴും പൊട്ടിയെ ബെഞ്ചും തകര്‍ന്ന മതില്‍ക്കെട്ടുകളും പല സ്‌കൂളുകളില്‍ ഇന്നും ബാക്കിയാണ്. ഇതിനിടയില്‍ ഈ ഓണ്‍ലൈന്‍ പഠനം 100% വിജയമാകുമോ? എല്ലാ കുട്ടികള്‍ക്കും ടിവി, ലാപ്‌ടോപ്, മൊബൈല്‍ എന്നീ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനാകുമോ? അവ എത്തിച്ചു കൊടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അത് പൂര്‍ണമായി വിജയിക്കുന്നുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായൊരു ഉത്തരം ഉറപ്പുവരുത്തേണ്ടതാണ്.

ഈ അധ്യയന വര്‍ഷം നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെങ്കിലും കുട്ടികളുടെ ഭാവിയുടെ കാര്യത്തില്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല. ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ലഭ്യമാണെങ്കില്‍ കൂടി ചെറിയ ക്ലാസിലെ കുട്ടികളുടെ കാര്യം ബുദ്ധിമുട്ടിലാണ്. അടുത്തു നിന്ന് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ഒരാള്‍ അവര്‍ക്ക് അത്യാവശ്യമാണ്, പ്രത്യേകിച്ചും അച്ഛനും അമ്മയും ജോലിക്ക് പോകുന്ന കുട്ടികളുടെ കാര്യം കഷ്ടമാണെന്നുതന്നെ പറയാം. അവരുടെ പഠന സമയത്ത് രക്ഷിതാക്കള്‍ അടുത്തു വേണമെന്നില്ല. കൂടാതെ മഴക്കാലമാണ് കറന്റ് കട്ട്, കേബിള്‍ സിഗ്‌നല്‍ നഷ്ടപ്പെടുക എന്നിങ്ങനെയുളള പലവിധ പ്രശ്‌നങ്ങളും മുന്‍കൂട്ടി കാണേണ്ടതുണ്ട്. എല്ലാ ന്യൂനതകളും ഒരുപോലെ പരിഹരിക്കാന്‍ കഴിയില്ലെങ്കിലും എല്ലാ കുട്ടികള്‍ക്കും ഒരുപോലെ ക്ലാസ് ലഭിക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം കുട്ടികളുടെ ഭാവിയെ തന്നെ ഇത് ബാധിക്കും.
കൂടാതെ അവരുടെ മാനസികാവസ്ഥയെയും അത് ബാധിക്കുമെന്നതില്‍ സംശയമില്ല.

ഓണ്‍ലൈന്‍ ക്ലാസിന്റെ ആരംഭത്തില്‍ തന്നെ വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് നാം സാക്ഷിയായതാണ്. ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ അതിന്റെ ന്യൂനതകള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ് നമ്മുടെ വിദ്യാഭ്യാസ രീതി ആരംഭിക്കുന്നത് ഗുരുകുല സമ്പ്രദായത്തില്‍ നിന്നാണ്. അവിടെ നിന്നും തുടങ്ങി ഇന്ന് ഓണ്‍ലൈന്‍ പഠനം വരെ എത്തിയിരിക്കുന്നു. എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാകുന്നു എങ്കില്‍ ഈ പഠനം നമ്മുടെ വളര്‍ച്ചക്ക് ഒരു മുതല്‍ കൂട്ടാണ്. അല്ലെങ്കില്‍ കുട്ടികളുടെ ഭാവിക്കുതന്നെ ഇത് ഭീഷണിയാകും എന്ന കാര്യത്തില്‍ സംശയമില്ല.

Tags: COVID-19schoolon line class
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies