ശ്രീനഗര്‍ : രാജ്യത്തിന്റെ ഭാവി സൈനികരുടെ കയ്യില്‍ ഭദ്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതമാതാവിന്റെ ശത്രുക്കള്‍ നിങ്ങളുടെ പ്രഹരത്തില്‍ ചാമ്പലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ നിമ്മോയില്‍ സൈനികരെ അഭിസംബോധ ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
സൈനികരുടെ ധൈര്യം ജോലിക്കായി നിയമിച്ച മലനിരകളെക്കാള്‍ ഉയരത്തിലാണ്. ഈ ധൈര്യം ഇന്ത്യയുടെ ശക്തി എത്രത്തോളമുണ്ടെന്ന സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഓരോ സൈനികന്റെയും ധൈര്യവും പ്രവര്‍ത്തനങ്ങളുമാണ് രാജ്യത്തെ ഓരോ വീടുകളിലും പ്രതിധ്വനിക്കുന്നത്. ഗാല്‍വന്‍ താഴ്വരയില് വീരമൃത്യുവരിച്ച സൈനികരുടെ ധീരതയെ ലോകം മുഴുവന്‍ വാഴ്ത്തുന്നു. രാജ്യത്തിനായി ഗാല്‍വന്‍ താഴ്വരയില് വീരമൃത്യുവരിച്ച സൈനികര്‍ക്ക് ഒരിക്കല്‍ കൂടി ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.