തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മേയര്‍ കെ ശ്രീകുമാര്‍. നഗരത്തിലെ കടകള്‍ രാത്രി 7 മണിക്ക് അടക്കണം. അനാവശ്യ യാത്രകള്‍ നിയന്ത്രിക്കും. റോഡിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.
ബ്രേക്ക് ദി ചെയ്ന്‍ ഡയറി നഗരത്തില്‍ ഏര്‍പ്പെടുത്തുന്നതായും നഗരത്തിലെ മാര്‍ക്കറ്റുകളിലെ നിയന്ത്രണം മറ്റ് മാര്‍ക്കറ്റുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മേയര്‍ വ്യക്തമാക്കി. കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച നന്ദാവനം എ ആര് ക്യാമ്പിലെ പൊലീസുകാരന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവില്‍ നഗരത്തിലുള്ളതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.