ശ്രീനഗര്‍ : അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൈനികരെ കിഴക്കന്‍ ലഡാക്കിലേക്ക് അയച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഒരു ഡിവിഷന് സൈനികരെ കൂടി വിന്യസിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ചൈനക്കെതിരെ നാല് ഡിവിഷന് സൈനികരെയാണ് ഇന്ത്യ ലഡാക്ക് അതിര്‍ത്തിയില്‍ അണിനിരത്തിയിരിക്കുന്നത്.
ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധിക ഡിവിഷന് സൈനികരെ ലഡാക്കിലേക്ക് അയച്ചിരിക്കുന്നത്.
ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തിന് മുന്‍പ് ഒരു ഡിവിഷന് സൈനികര്‍ മാത്രമാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നത്. എന്നാല്‍ അതിന് ശേഷം കൂടുതല്‍ ഡിവിഷന് സൈനികരെ വിന്യസിക്കുകയായിരുന്നു. ആദ്യമായാണ് ഇന്ത്യ ലഡാക്ക് അതിര്‍ത്തിയില്‍ ഇത്രയും വലിയ സൈനിക വിന്യാസം നടത്തുന്നത്. ഏകദേശം 70,000ത്തോളം സൈനികര്‍ ചൈനയെ പ്രതിരോധിക്കാന്‍ അതിര്‍ത്തിയില്‍ സജ്ജമാണ്.
ഉത്തര്‍പ്രദേശില്‍ നിന്നുമാണ് പുതിയ ഡിവിഷന് സൈനികരെ ലഡാക്ക് അതിര്‍ത്തിയിലേക്ക് അയച്ചിരിക്കുന്നത് എന്നാണ് വിവരം. ഇവരുടെ പീരങ്കിപ്പടയും ഉടന്‍ അതിര്‍ത്തിയില്‍ വിന്യസിക്കും.