കായംകുളം: അയല്‍വാസിയായ യുവതിക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗികചേഷ്ടകള്‍ കാണിക്കുകയും ചെയ്ത കേസില്‍ സ്കൂള്‍ അധ്യാപകനെതിരെ കേസ്. മറ്റം സെന്റ് ജോണ്‍സ് ഹൈസ്കൂളിലെ അധ്യാപകനായ ഫിനോയിക്കെതിരെയാണ് കായംകുളം പൊലിസ് കേസെടുത്തത്. നഗ്നത പ്രദര്‍ശിപ്പിക്കുന്ന സിസിടിവി ദൃശ്യമടക്കമാണ് ചെട്ടികുളങ്ങര സ്വദേശിനിയായ യുവതി പൊലിസില്‍ പരാതി നല്‍കിയത്.
ഫിനോയി അയല്‍വാസിയുടെ പറമ്പില്‍ എത്തി യുവതി മാത്രമുള്ള സമയത്ത് വസ്ത്രം ഉയര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തതായാണ് കേസ്. ഫിനോയിയുടെ ശല്യം രൂക്ഷമായതാടെ യുവതിയുടെ വീട്ടില്‍ സിസിടിവി സ്ഥാപിച്ചിരുന്നു.
കേസില്‍ മാവേലിക്കര മജിസ്ട്രേറ്റ് കോടതിയില്‍ യുവതി രഹസ്യമൊഴി നല്കി. ഇത്തരം കേസില്‍ പ്രതിയായ അധ്യാപകനെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന പരാതിയും വിദ്യാഭ്യാസ വകുപ്പിനും സ്ക്കൂള് മാനേജ്മെന്റിനും ലഭിച്ചിട്ടുണ്ട്.