വാഷിംഗ്ടണ്‍: കടലില്‍ ആധിപത്യം നേടാനുദ്ദേശിക്കുന്ന അഭിനവ ഈസ്റ്റ് ഇന്ത്യാ കമ്പിയാണ് ചൈനയെന്ന് അമേരിക്കയുടെ പരിഹാസം. ഒരു കാലഘട്ടത്തില്‍ ബ്രിട്ടണ് രാജ്യങ്ങളെ കയ്യിലാക്കാന്‍ ഉപയോഗിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി തന്ത്രമാണ് ചൈന പയറ്റുന്നതെന്നും അമേരിക്ക ആരോപിച്ചു. തെക്കന്‍ ചൈനാ കടലിലെ ചെറുരാജ്യങ്ങള്‍ക്ക് നേരെ ചൈനയുടെ നീക്കത്തിന് മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് അമേരിക്കയുടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിഡേവിഡ് സ്റ്റില്വെല്ലിയുടെ പരാമര്‍ശം.
‘ലോകത്തിലെ എല്ലാ സമൂഹത്തിലെ പൗരന്മാര്ക്കും വിദേശ രാജ്യങ്ങളുടെ വാണിജ്യ സ്ഥാപനങ്ങളേപ്പറ്റിയും വ്യാപാര രീതികളെപ്പറ്റിയും അറിയാന്‍ സാധിക്കും. വിദേശ രാജ്യങ്ങള്‍ ഏതു നിയമമനുസരിച്ചാണ് വാണിജ്യകാര്യങ്ങളില്‍ ഇടപെടുന്നതെന്നും അറിയാനുള്ള അവകാശവുമുണ്ട്’ ചൈനയുടെ സുതാര്യമല്ലാത്ത നയങ്ങളെ സ്റ്റില്വെല്ല് വിമര്‍ശിച്ചു.
ചൈനയുടെ നിലവിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പഴയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രീതിയിലാണ് നീങ്ങുന്നത്. ഇടംകൊടുക്കുന്ന രാജ്യത്തിന്റെ ഭരണം വരെ കൈക്കലാക്കാനുള്ള തന്ത്രമാണ് നിലവില്‍ ചൈന നടപ്പാക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ എല്ലാ രാജ്യങ്ങളിലും തേയില, പരുത്തി, സുഗന്ധവ്യഞ്ജനം എന്നിവയുടെ വ്യാപാരം പിടിച്ചാണ് ബ്രിട്ടീഷ് കൊളനികളാക്കിയതെന്ന് മറക്കരുതെന്നും സ്റ്റില്‍വെല്‍ പറഞ്ഞു. ചൈനയ്ക്കെതിരെ ശക്തമായി പ്രതിരോധിച്ചു നില്ക്കുന്ന ഫിലിപ്പൈന്‍സിനും വിയറ്റ്നാമിനും മറ്റ് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും അമേരിക്ക ശക്തമായ പിന്തുണ വീണ്ടും അറിയിച്ചു.