തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ ബാധിതരില്‍ 60 ശതമാനം പേര് രോഗലക്ഷണമില്ലാത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരില്‍ നിന്നും രോഗം പകരാമെന്ന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. കൊറോണ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗലക്ഷണമുള്ളവരെ തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ രോഗലക്ഷണമില്ലാത്തവരെ തിരിച്ചറിയാന്‍ കഴിയില്ല. ഇതിന്റെ ഭാഗമായാണ് ആരില്‍ നിന്നും രോഗം പകരാമെന്ന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതു സ്ഥലങ്ങളില്‍ എന്നിവിടങ്ങളില്‍ നിന്നും ആരില്‍ നിന്നും ആര്‍ക്കും രോഗം വരാം. ഒരാളില്‍ നിന്നും ചുരുങ്ങിയത് രണ്ടു മീറ്റര്‍ അകലം പാലിച്ചു കൊണ്ട് എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കണം.
മാസ്ക് ധരിക്കുകയും കൈകള്‍ സോപ്പ്, സാനിട്ടൈസര്‍ എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ജാഗ്രതയ്ക്ക് ജീവന്റെ വിലയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.