കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ഒലിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷമായ നേപ്പാള്‍ കോണ്‍ഗ്രസ്സ് രംഗത്ത്. ശ്രീരാമന് നേപ്പാളിലാണ് ജനിച്ചതെന്ന കെ.പി.ശര്‍മ ഒലിയുടെ പരാമര്‍ശത്തിനെയാണ് നേപ്പാളീ കോണ്‍ഗ്രസ്സ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ ഇരിക്കാന്‍ ഒലിയ്ക്ക് ധാര്‍മ്മികവും രാഷ്ട്രീയവുമായ യാതൊരു യോഗ്യതയുമില്ലെന്നാണ് നേപ്പാളീ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ പറയുന്നത്. പ്രധാനമന്ത്രി ഒലി ഇന്ത്യയുടെ മതപരമായ ഒരു പ്രതീകത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്ക ണമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. നേപ്പാളീ കോണ്‍ഗ്രസ്സ് വക്താവ് ബിഷ്വോ പ്രകാശ് ശര്‍മ്മയാണ് പ്രധാനമന്ത്രി ഒലിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്.
അതിര്‍ത്തി സംബന്ധമായ വിഷയത്തില്‍ കടുത്ത അതൃപ്തിയാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ളത്. ഇതിനിടെ ഇന്ത്യയുടെ മതപരമായ കാര്യത്തില്‍ വിവാദ പരാമര്‍ശം നടത്തിയതുവഴി തന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു പൊരുത്തവുമില്ലെന്നും ഒലി തെളിയിച്ചിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.