ഗുവാഹട്ടി: അസമിലെ 28 ജില്ലകളെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി പ്രളയം രൂക്ഷമാകുന്നു. 48 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 80 പേരാണ് ഇതുവരെ പ്രളയത്തില്‍ മരണപ്പെട്ടത്.മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ പ്രളയബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അസമിലെ പ്രസിദ്ധമായ വന്യജീവിസംരക്ഷണ കേന്ദ്രത്തേയും പ്രളയം ബാധിച്ചിരി ക്കുകയാണ്. 66 മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും 170 എണ്ണം രക്ഷപെട്ടതായും വനംവകുപ്പറിയിച്ചു. പരമാവധി ജീവിവര്‍ഗ്ഗങ്ങള്‍ ഉയരമുള്ള ഭാഗങ്ങളിലേയ്ക്ക് കയറി രക്ഷപെട്ടിരിക്കാമെന്നാണ് കരുതുന്നതെന്നും വനംവകുപ്പ് പറഞ്ഞു. നിലവില്‍ മൃഗങ്ങള്‍ക്കായുള്ള ഭക്ഷണത്തിനുള്ള സംവിധാനം ഒരുക്കിയതായും വനംവകുപ്പറിയിച്ചു. കാസിരങ്ക വന്യജീവി സംരക്ഷണ കേന്ദ്രം മുഖ്യമന്ത്രി ഇന്നലെ തന്നെ സന്ദര്‍ശിച്ചു.
പ്രളയത്തിനിടയിലും കൊറോണ പ്രതിരോധം താളം തെറ്റാതിരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. എല്ലാവര്ക്കും മാസ്കുകള്‍ നല്‍കിയെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പരിശോധന ശക്തമാക്കിയെന്നും സോനോവാള്‍ അറിയിച്ചു.