ഗുവാഹട്ടി: അസമിലെ പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോ വാള് നേതൃത്വം നല്കുന്ന സന്നദ്ധസേന സ്തുത്യര്‍ഹമായ സേവനത്തില്‍. അസമിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലും നിലവില്‍ രൂക്ഷമായ പ്രളയത്തിലും മറ്റ് പ്രാദേശിക സംവിധാനങ്ങളെ കടത്തിവെട്ടുന്ന രക്ഷാ പ്രവര്‍ത്തനമാണ് സന്നദ്ധ സേനാരംഗങ്ങള് ചെയ്യുന്നത്. തീന്‍സൂകിയ, കാസിരംഗ അടക്കമുള്ള പ്രദേശങ്ങളെല്ലാം പ്രളയത്തിന്റെ പിടിയിലാണ്. 28 ജില്ലകളിലായി 48 ലക്ഷം ആളുകളെ പ്രളയം ബാധിച്ചതായാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
തീന്സുകിയയിലെ ഒരു ഡോക്ടറുടെ മരണമാണ് സന്നദ്ധപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ ത കൊണ്ട് ശ്രദ്ധനേടിയത്. 75 വയസ്സുകാരനായ ഡോക്ടര്‍ക്ക് കൊറോണകൂടി സ്ഥിരീകരി ച്ചതോടെ മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ മൃതദേഹം സംസ്കാരിക്കാനുള്ള പ്രവര്‍ത്തനത്തില്‍ വിമുഖത കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് സന്നദ്ധസേവകരെ വിളിക്കാന്‍ കാരണം.
അസം മുഖ്യമന്ത്രിയായി സര്‍ബാനന്ദ് സോനോവാള്‍ ചുമതലയേറ്റ ശേഷം രൂപീകരിച്ച സന്നദ്ധസംഘടനാ സംവിധാനമാണ് പ്രളയത്തിലും കൊറോണയിലും കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നത്. പ്രതിരോധി ബന്ധു എന്ന പേരിലാണ് സര്‍ക്കാര്‍ സന്നദ്ധ സേനാ വിഭാഗം അറിയപ്പെടുന്നത്. നിലവില്‍ 18 വയസ്സുമുതല്‍ 24 വയസ്സുവരെയുള്ള 14000 യുവതി-യുവാക്കളാണ് സംഘടനയിലുള്ളത്.