മമ്മൂട്ടി നായകനായ ജോണിവാക്കര്‍ സിനിമ കണ്ട മലയാളിള്‍ ആരും അത്രപെട്ടന്ന് കുട്ടപ്പായിയെന്ന കഥാപാത്രത്തെ മറക്കില്ല. സിനിമയിലെ നായകനായ മമ്മൂട്ടിയോടൊപ്പം സഹായി ആയി അഭിനയിനയിച്ച കുട്ടപ്പായി എവിടെയാണെന്ന് പിന്നീട് പലരും അന്വേഷിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. എന്നാലിപ്പോള്‍ കുട്ടപ്പായിലെ അന്വേഷിച്ച് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.മലയാള സിനിമ പ്രേമികളുടെ ഫേസ് ബുക്ക് കൂട്ടായ്മയായ മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബേസിലാണ് ജേണിവാക്കറിലെ കുട്ടപ്പായി എവിടെയെന്ന ചോദ്യം ഉയര്‍ന്നത്. ആ കഥാപാത്രം ചെയ്ത നടന്‍ ആരാണെന്നും പലരും അന്വേഷിച്ചു. ഒടുവില്‍ കുട്ടപ്പായിയെ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.
സിനിമയില്‍ കുട്ടപ്പായിയായി വേഷമിട്ടത് തമിഴ്‌നാട് സ്വദേശിയായ നിലകണ്ഠനാണ്. താരമിപ്പോള്‍ ജപ്പാനില്‍ ഡാന്‍സ് മാസ്റ്ററായി ജോലി ചെയ്യുന്നു. പ്രേക്ഷര്‍ക്കിടയില്‍ ഇന്നും ചര്‍ച്ച ചെയ്യുന്ന മമ്മൂട്ടിയുടെ സിനിമകളിലൊന്നാണ് ജോണിവാക്കര്‍. സിനിമയുടെ ക്ലൈമാക്‌സ് പ്രേക്ഷകര്‍ക്ക് നിറകണ്ണുകളോടെ മാത്രമെ കാണാന്‍ സാധിക്കൂ. ജോണിയുടെ മരണ ശേഷം ജോണി ഇവിടെ ജീവിക്കുന്നു എന്ന ബോര്‍ഡ് എസ്‌റ്റേറ്റിന് പുറത്ത് തൂക്കികൊണ്ട് നില്‍ക്കുന്ന കുട്ടപ്പായിയെ മറക്കാന്‍ പെട്ടന്ന് ്‌പ്രേക്ഷകര്‍ക്ക് കഴിയില്ല. ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രത്തിന് ഒപ്പം പ്രധാന്യം കുട്ടപ്പായിക്കും ഉണ്ടായിരുന്നു. പിന്നീട് സിനിമ ലോകം കുട്ടപ്പായിയെ മറന്നെങ്കിലും പ്രേക്ഷകര്‍ മറന്നില്ല. ആ കഥാപാത്രം അത്രക്ക് പ്രേക്ഷക മനസ്സ് കീഴടക്കിരുന്നു.
കുട്ടാപ്പായി എന്ന കഥാപാത്രത്തെ ആസ്ഥപദമാക്കി ജോണിവാക്കറിന്റെ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് ജയരാജ് പ്രഖ്യാപിച്ചിരുന്നു. ജോണിയുടെ അസാനിദ്ധ്യത്തില്‍ കുട്ടപ്പായിയുടെ ജീവിതം എങ്ങനെയാകുമെന്ന് അറിയാനുള്ള പ്രേക്ഷരുടെ താത്പര്യം കണക്കിലെടുത്താണ് രണ്ടാം ഭാഗം നിര്‍മ്മിക്കാനുള്ള അലോചനയിലേക്ക് എത്തിച്ചതെന്ന് ജയരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രോജക്ടിനെ കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല.















