മലപ്പുറം : തിരൂരങ്ങാടിയില്‍ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. വടക്കേ മമ്പുറം കടവത് ഹസന് (65), പള്ളിപ്പടി പികെ ബഷീര്‍ ഇബ്രാഹിം (മൂന്ന്), പുലാക്കല്‍ സൈതലവി (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃക്കുളം, പള്ളിപ്പടി, വടക്കേ മമ്പുറം എന്നീ ഭാഗത്ത് ഇന്ന് വൈകീട്ടോടെയയിരുന്നു സംഭവം.
വൈകീട്ട് കുളിപ്പിക്കുന്നതിനിടയിലാണ് പോത്ത് വിരണ്ടോടിയത്. ഉടമ പിടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മൂന്ന് പേരെ ആക്രമിച്ച് പോത്ത് പിന്നീട് ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ ഇടിച്ച് റോഡില്‍ വീഴുകയായിരുന്നു. പരിക്കേറ്റ പോത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ചത്തു.
ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പേരും തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. പോത്തിന്റെ ആക്രമണത്തില്‍ ഹസന്റെ കയ്യെല്ല് പൊട്ടിയിട്ടുണ്ട്.