ഹൂസ്റ്റണ്‍: ചൈനയ്ക്കെതിരായ അമേരിക്ക പ്രത്യക്ഷ നടപടികളിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ബീജിംഗിന്റെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി എന്ന നിലയില്‍ ഹൂസ്റ്റണിലെ ചൈനീസ് നയതന്ത്ര കാര്യാലയം പൂട്ടാനാണ് അമേരിക്ക ശക്തമായ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അമേരിക്കയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ നടപടിക്കെതിരെയാണ് പുതിയ നീക്കം. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാനാണ് നടപടിയെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. കൊറോണയടക്കം നിരവധി വാക്സിനുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ രണ്ടു പേരെ ഇന്നലെയാണ് പിടികൂടിയത്. ഇരുവരും ചൈനീസ് പൗരന്മാരായിരുന്നു. അമേരിക്കയുടെ പ്രവൃത്തിയെ അവഹേളനപരവും നീതികരിക്കാനാവാത്തതുമാണെന്നാണ് ബീജിംഗ് വിദേശകാര്യവകുപ്പ് പ്രതികരിച്ചത്.
വ്യാപാരയുദ്ധത്തില്‍ തുടങ്ങിയ ഇരുരാജ്യങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് കൊറോണ വ്യാപനത്തോടെ രൂക്ഷമാവുകയായിരുന്നു. ഒപ്പം ഹോങ്കോംഗ് വിഷയവും ഹാക്കിംഗ് പിടിക്കപ്പെട്ടതുമടക്കം നിരവധി വിഷയത്തില്‍ അമേരിക്ക ചൈനയുമായി നിരന്തരം ഏറ്റുമുട്ടലിന്റെ പാതയിലാണ്. ടെലകോം രംഗത്തെ ചൈനീസ് ഭീമന്മാരായ വാവേയെ അമേരിക്കയില്‍ നിന്നും കെട്ടുകെട്ടിച്ച ട്രംപിന്റെ നടപടിയക്ക് മറ്റു രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചതും ചൈനയ്ക്ക് വലിയ ക്ഷീണമായിരിക്കുകയാണ്.
വിദേശ നയതന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള സുഹൃത്രാജ്യങ്ങള്ക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. ആഗോള തലത്തില്‍ ചൈനയോട് എതിര്‍പ്പ് രൂക്ഷമായതിന് പുറമേ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്ന ചൈനയെ ഒറ്റപ്പെടുത്തുന്ന പോരാട്ടത്തിലും അമേരിക്കയാണ് ആദ്യ ചുവടുവച്ചിരിക്കുന്നത്.